പിടിയിലായവർ നിരവധി മോഷണ കേസുകളിലും കഞ്ചാവ് കടത്ത്, അടിപിടി കേസുകളിൽ പ്രതികളും മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചവരുമാണ്...

മലപ്പുറം: മദ്യപാനത്തിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണ ആസൂത്രണ ശ്രമം. പേരാമ്പ്ര സ്വദേശി മറ്റക്കാട് അഭിലാഷ്, പരപ്പനങ്ങാടി ആലത്തിങ്കൽ സ്വദേശി അബ്ദുസ്സലാം, തിരൂരങ്ങാടി പന്തീരങ്ങാടി സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരപ്പനങ്ങാടി ന്യൂ കട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് രാത്രി 11ന് ഓട്ടോറിക്ഷയിൽ മദ്യപാനത്തിനിടെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിക്കുന്നതിനായി ഉപയോഗിച്ച ഓട്ടോറിക്ഷയിൽ നിന്ന് ഭവനഭേദനത്തിനായി ഉപയോഗിക്കുന്ന ഇരുമ്പ് പാരയും പ്രത്യേക തരം ആക്‌സോ ബ്ലേഡുകളും കണ്ടെടുത്തു. 

പകൽ സമയത്ത് ഓട്ടോയിൽ സഞ്ചരിച്ച് ഒറ്റപ്പെട്ട വീടുകൾ കണ്ടെത്തിയാണ് മോഷണം ആസൂത്രം ചെയ്തിരുന്നത്. പിടിയിലായവർ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായി നിരവധി മോഷണ കേസുകളിലും കഞ്ചാവ് കടത്ത്, അടിപിടി കേസുകളിൽ പ്രതികളും മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചവരുമാണ്.