Asianet News MalayalamAsianet News Malayalam

ഇനിയും പഠിക്കണം, ഫാഷന്‍ ഡിസൈനറാവണം; ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആഷ്‍ലി ചികിത്സാസഹായം തേടുന്നു

പരപ്പനങ്ങാടിയിൽ നിന്ന് രാവിലെ കോളേജിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു ആഷ്‍ലി. കോഴിക്കോട് സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് വണ്ടി കടന്നതും ഇറങ്ങാനുള്ള ആളുകളുടെ തിരക്കുകൂട്ടലിൽ താഴേക്ക് വീണുപോകുകയായിരുന്നു. 

ashly train accident calicut
Author
Calicut, First Published Dec 26, 2019, 4:47 PM IST

കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സാസഹായം തേടുന്നു. പ്ലാറ്റ്ഫോമിനിടയിൽ പെട്ട് കാലുകൾക്ക് പരിക്കേറ്റ ആഷ്‍ലിക്ക് ചികിത്സയക്കായി 15 ലക്ഷം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കൂലിപ്പണിക്കാരനായ അച്ഛൻ ഭരതൻ. 

ഫാഷൻ ഡിസൈനറാവാനാണ് ആഷ്‍ലിക്ക് ആഗ്രഹം. കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് കീഴിലാണ് ആഷ്‍ലി പഠിക്കുന്നത്. പരപ്പനങ്ങാടിയിൽ നിന്ന് രാവിലെ കോളേജിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു ആഷ്‍ലി. കോഴിക്കോട് സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് വണ്ടി കടന്നതും ഇറങ്ങാനുള്ള ആളുകളുടെ തിരക്കുകൂട്ടലിൽ താഴേക്ക് വീണുപോകുകയായിരുന്നു. 

ഫയർഫോഴ്സെത്തിയാണ് ആഷ്ലിയെ പുറത്തെടുത്തത്. ഇടതുകാലിന് ഗുരുതരമായി പരിക്കുപറ്റി. ഇതുവരെ മൂന്ന് ശസ്ത്രക്രിയ കഴിഞ്ഞു. ഇനി പ്ലാസ്റ്റിക് സർജ്ജറി ബാക്കിയുണ്ട്. 

നാട്ടുകാരും കമ്മറ്റിയുണ്ടാക്കി പണം സമാഹരിക്കുന്നുണ്ട്. ഇതുവരെ കിട്ടിയത് രണ്ടുലക്ഷം രൂപയാണ്. പതിനഞ്ചുലക്ഷത്തിലേറെ രൂപ ചികിത്സയ്ക്ക് വേണം.ഇത് എവിടുന്നുണ്ടാക്കുമെന്ന് ഭരതന് ഒരു രൂപവുമില്ല .സുമസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് കുടുബം

PUNJAB NATIONAL BANK 
A/C NO. 4522000100038405 
IFSC CODE PUNB 0452200 
BRANCH PARAPPANANGADI 

Follow Us:
Download App:
  • android
  • ios