ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. പ്രതിമാസം 50 രൂപയാണ് ഇടാക്കാൻ തീരുമാനിച്ചത്.

പാലക്കാട്: പാലക്കാട്ടെ പ്രഭാത നടത്തങ്ങൾക്ക് ഇനി ചെലവേറും. പാലക്കാട് കോട്ടക്ക് ചുറ്റുമുള്ള നടത്തത്തിന് ഇനി മുതൽ ഫീസ് ഈടാക്കാനാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്റെ തീരുമാനം. പ്രതിവർഷം 600 രൂപ കൂടാതെ നടക്കാൻ എത്തുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണം. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങൾക്ക് ഇടയിൽ ഉയർന്നിരിക്കുന്നത്. രാവിലെയും വൈകീട്ടും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. പ്രതിമാസം 50 രൂപയാണ് ഇടാക്കാൻ തീരുമാനിച്ചത്. വാഹനത്തിനും ഫീസ് ഈടാക്കുന്നു. സമയം കൂടിയാൽ ഫീസ് അധികം ഈടാക്കുമെന്നും നടക്കാനെത്തുന്നവർ പറയുന്നു. ചട്ടം ലംഘിച്ചാൽ നടക്കാനുള്ള അനുമതിയും റദ്ദാക്കുമെന്ന് ഇവർ പറയുന്നു.