ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐയെ ദുരൂഹ സാഹചര്യത്തില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. ആലപ്പുഴ എ ആര്‍ ക്യാമ്പിലെ എ എസ് ഐ ആലപ്പുഴ വാടക്കല്‍ ചെമ്പകശ്ശേരി വീട്ടില്‍ ശ്രീകുമാര്‍ (കണ്ണന്‍ - 51) ആണ് മരിച്ചത്.

മാരാരിക്കുളം: ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐയെ ദുരൂഹ സാഹചര്യത്തില്‍ തീവണ്ടിതട്ടി മരിച്ച നിലയില്‍ കാണപ്പെട്ടു. ആലപ്പുഴ എ ആര്‍ ക്യാമ്പിലെ എ എസ് ഐ ആലപ്പുഴ വാടക്കല്‍ ചെമ്പകശ്ശേരി വീട്ടില്‍ ശ്രീകുമാര്‍ (കണ്ണന്‍ - 51) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ മാരാരിക്കുളം റെയില്‍വ്വേ സ്റ്റേഷന്‍ സമീപത്താണ് മൃതദേഹം കണ്ടത്തിയത്. 

ശനിയാഴ്ച്ച രാത്രി ശ്രീകുമാര്‍ ഡ്യൂട്ടിക്കുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പെട്ടെന്ന് ബൈക്കില്‍ പുറത്തിങ്ങി പോയതാണ്. ഇദ്ദേഹത്തെ അന്വേഷിച്ച് പോലീസും തിരച്ചില്‍ നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി നടത്തിയ തിരച്ചിലില്‍ പോലീസ് മാരാരിക്കുളത്തെത്തുകയായിരുന്നു.

അവിടെ നടത്തിയ പരിശോധനയില്‍ മാരാരിക്കുളം റെയില്‍വേ സ്‌റ്റേഷന് തെക്ക് വശത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. എആര്‍ ക്യാമ്പിലെ ജോലിക്കിടെ പെട്ടെന്ന് ശ്രീകുമാര്‍ പുറത്തിറങ്ങേണ്ടി വന്നതിന്റെ കാരണം വ്യക്തമല്ല.