റോഡിന്റെ ഇരുവശവും തോടും കാടുമായതിനാല്‍ ഇത്തരം ജീവികള്‍ ധാരാളം ഉണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.  

അമ്പലപ്പുഴ: കോഴികളെയും വളര്‍ത്തുമൃഗങ്ങളെയും ഇരുട്ടിന്റെ മറവില്‍ ആക്രമിച്ചിരുന്ന മരപ്പട്ടിക്കു ദാരുണാന്ത്യം. പുന്നപ്ര വിയാനി തീരദേശ റോഡില്‍ ഇന്നലെ പുലര്‍ച്ചെയാണു മരപ്പട്ടിയെ കണ്ടെത്തിയത്. വാഹനം തട്ടി രക്തം വാര്‍ന്ന നിലയില്‍ റോഡില്‍ കിടക്കുകയായിരുന്നു. റോഡിന്‍റെ രുവശവും തോടും കാടുമായതിനാല്‍ ഇത്തരം ജീവികള്‍ ധാരാളം ഉണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 

പരിസരത്തെ ചില വീടുകളില്‍ കഴിഞ്ഞ ദിവസം വളര്‍ത്തുമൃഗങ്ങള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. പരിഭ്രാന്തിയോടെയുള്ള ജീവികളുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നിരുന്നെങ്കിലും ഒന്നിനെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല.