Asianet News MalayalamAsianet News Malayalam

ആദിവാസികളുടെ കുഴിമാടം നശിപ്പിച്ച് പൈപ്പ്; വാർത്തയായി, പിന്നാലെ നടപടി; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്റ്റ്

കണ്ണൂർ കേളകത്ത് ജൽ ജീവൻ മിഷനിൽ പൈപ്പിടാൻ വേണ്ടിയാണ് ആദിവാസി കോളനിയിലെ കുഴിമാടങ്ങൾ നശിപ്പിച്ചത്.  വാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങൾ മാന്തി, ജല അതോറിറ്റി കരാറുകാർ പൈപ്പിട്ടത്. 

asianet news impact adivasi grave destroy pipe kannur kelakam sts
Author
First Published Dec 27, 2023, 6:06 PM IST

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കേളകത്ത് ആദിവാസികളുടെ കുഴിമാടം പൊളിച്ച് കുടിവെള്ള പൈപ്പ് സ്ഥാപിച്ച സംഭവത്തിൽ നടപടി. ജല അതോറിറ്റി കരാറുകാർ പൈപ്പ് മാറ്റി കുഴിമാടങ്ങൾ പുനസ്ഥാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 

കണ്ണൂർ കേളകത്ത് ജൽ ജീവൻ മിഷനിൽ പൈപ്പിടാൻ വേണ്ടിയാണ് ആദിവാസി കോളനിയിലെ കുഴിമാടങ്ങൾ നശിപ്പിച്ചത്.  വാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങൾ മാന്തി, ജല അതോറിറ്റി കരാറുകാർ പൈപ്പിട്ടത്. വേറെ സ്ഥലമുണ്ടായിട്ടും, വീട്ടുകാരില്ലാത്ത നേരത്ത്, കുഴിമാടങ്ങൾ നശിപ്പിച്ച് പൈപ്പിടുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ, കരാറുകാരെത്തി പൈപ്പ് നീക്കി. അടുക്കളയോട് ചേർന്ന അടക്കം ചെയ്തയിടം മാന്തി കുടിവെളള പൈപ്പിട്ടിരുന്നു. 

ജൽജീവൻ മിഷനിൽ തൊട്ടടുത്ത അംഗൻവാടിയിലേക്കുളള കണക്ഷന് വേണ്ടിയാണ് ആദിവാസികളുടെ കുഴിമാടം നശിപ്പിച്ചത്.  പൈപ്പിടാൻ  അംഗനവാടിയുടെ മുറ്റത്തുകൂടെയും ശോഭനയുടെ അടുക്കളഭാഗത്തു കൂടെയും വേറെ വഴിയുണ്ടായിരുന്നു. കരാറുകാരനോട് പറയുകയും ചെയ്തു. പക്ഷേ കുഴിയെടുക്കുമ്പോൾ മേൽനോട്ടത്തിന് ആളുണ്ടായില്ല. പൈപ്പിടാനെത്തിയവർ എളുപ്പവഴി നോക്കി, കുഴിമാടം മാന്തി. വാളുമുക്ക് കോളനിയിൽ മരിച്ചാൽ അടക്കാൻ മണ്ണില്ല. 30 വീടുകൾക്കിടയിൽ തന്നെ 100 കുഴിമാടങ്ങളുണ്ട്. ആറടി മണ്ണിനുളള സങ്കടത്തിനിടയിലായിരുന്നു ഇങ്ങനെയും. വാർത്തയായതോടെ ജല അതോറിറ്റി കരാറുകാരെത്തി പൈപ്പ് നീക്കി. കുഴിമാടങ്ങൾ പൂർവ സ്ഥിതിയിലാക്കി. പരാതിയില്ലെന്ന് കുടുംബം അറിയിച്ചു.

'സുരേഷിനെ അടുത്ത ദിവസവും കണ്ടിരുന്നു, വിയോഗം അപ്രതീക്ഷിതം'; അനുശോചനം രേഖപ്പെടുത്തി എംവി ഗോവിന്ദന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios