അഞ്ച് ലക്ഷം രൂപ ചിലവില്‍ അടിയന്ത്ര ശസത്രക്രിയയിലൂടെ മാത്രമാണ് ആസിലക്ക് ജീവിതത്തില്‍ മുന്നോട്ടുള്ള പ്രയത്‌നത്തിന് സാധിക്കുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ബാലരാമപുരം: സഹോദരങ്ങള്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവരെ നോക്കി ആസില ഫാത്തിമ എന്നും വിതുമ്പും. തനിക്ക് എന്ന് സ്‌കൂളില്‍ പോകാന്‍ കഴിയുമെന്ന ചോദ്യത്തിന് മുന്നില്‍ മതാപിതാക്കളും ദുഖം കടിച്ചമര്‍ത്തും. ഉടനെ സ്‌കൂളിലേക്ക് പോകാമെന്ന മതാപിതാക്കളുടെ വാക്കുകളാണ് ആസില ഫാത്തമക്ക് ഏക ആശ്വാസം നല്‍കുന്നത്. കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തത്തോടൊപ്പം ശര്‍ദ്ദിക്കുന്ന അസുഖമാണ് ഈ പതിമൂന്നുകാരിക്ക്.

ബാലരാമപുരം, തച്ചന്‍വിളാകത്ത്, പുല്ലൈകോണം ഷെമീര്‍ മന്‍സിലില്‍ സുബൈറിന്റെയും ഷബീലായുടെയും മകള്‍ ആസില ഫാത്തിമ(13)യാണ് അപൂര്‍വ്വ രോഗം മൂലം ദുരിതം അനുഭവിക്കുന്നത്. നിരവധി ആശുപത്രിയില്‍ കാണിച്ചെങ്കിലും സ്വാകാര്യ ആശുപത്രിയില്‍ വിദഗ്ദ ചികിത്സയില്‍ അസുഖം കണ്ടെത്തിയത്. അഞ്ച് ലക്ഷം രൂപ ചിലവില്‍ അടിയന്ത്ര ശസത്രക്രിയയിലൂടെ മാത്രമാണ് ആസിലക്ക് ജീവിതത്തില്‍ മുന്നോട്ടുള്ള പ്രയത്‌നത്തിന് സാധിക്കുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

നിര്‍ദ്ദന കുടുംബത്തിലെ അംഗമായ സുബൈര്‍ മകളുടെ ശസ്ത്രക്രിയക്കുള്ള പണത്തിനായുള്ള നെട്ടോട്ടത്തിലാണ്. കുടലിന്റെ ഒരുഭാഗം പൂര്‍ണമായും ഒട്ടിപ്പോയതോടെ കഴിക്കുന്നതെന്തും രക്തത്തോടൊപ്പം ആസില പുറത്തേക്ക് ശര്‍ദ്ദിക്കും. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയില്ലെങ്കില്‍ ജീവനെതന്നെ ബാധിക്കുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. സ്‌കൂളിലെ പഠനത്തില്‍ മിടുക്കിയായിരുന്ന ആസിലക്ക് ഇപ്പോള്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ പോകുവാനും കഴിയുന്നില്ല.

 ഭക്ഷണം നല്‍കുന്നതെല്ലം ശര്‍ദ്ദിക്കുന്നതിനെ തുടര്‍ന്ന് മൂക്കില്‍ കൂടി ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കുകയാണ്. എന്നാല്‍ അതും ഇപ്പോള്‍ ശര്‍ദ്ദിക്കുന്നുണ്ട്. മരുന്നുകളും ഭക്ഷണവും കഴിക്കാന്‍ കഴിയാതെ വന്നതോടെ ദിനവും ആസില ഫാത്തിമയുടെ ശരീര ഭാരം കുറഞ്ഞ് വരുന്നുണ്ട്. ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു. ട്യൂബിലൂടെ വിലയേറിയ പ്രോട്ടീന്‍ പൗഡര്‍ നല്‍കിയാണ് ആസിലയുടെ ശരീര ഭാരം നിലനിര്‍ത്തുന്നത്.

തിരുവനന്തപുരത്ത് ഫ്രൂട്ട്‌സ് കടയിലെ ജീവനക്കരനായ സുബൈറിന്റെ ഏക വരുമാനമാണ് മകളുടെ ചികിത്സക്കയുള്ളത്. കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് സുബൈര്‍ കഴിയുന്നത്. മകള്‍ക്ക് വേണ്ടി ഇതിനോടകം കടവും മറ്റും വാങ്ങി സുബൈര്‍ ലക്ഷങ്ങല്‍ ചികിത്സക്ക് വേണ്ടി ചിലവഴിച്ചെങ്കിലും തുടര്‍ ചികിത്സക്ക് പണമില്ലാതെ വലയുകയാണ്.

മകളുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി വര്‍ഷങ്ങളായി സുബൈര്‍ ഓവര്‍ ടൈം ജോലി ചെയ്യുന്നു. ആസിലയെ കൂടതെ രണ്ട് മക്കള്‍ കൂടിയുണ്ട് സുബൈറിന്. അദീല, മുഹമ്മദ് അല്‍ത്താഫ്. ലക്ഷങ്ങള്‍ മുടക്കുന്നതിന് വകയില്ലാതെ സുമനസ്സുകളുടെ കാരുണ്യത്താല്‍ മകളുടെ ഓപ്പറേഷന്‍ ഏത്രയും വേഗം നടത്തുമെന്ന പ്രതീക്ഷയോടെ കുടുംബം കാത്തിരിക്കുന്നത്. ദിവസം കഴിയുന്തോറും ആസിലയുടെ രോഗവും മൂര്‍ഛിക്കുന്നുണ്ട്.

എത്രയും വേഗം ശസ്ത്ര ക്രിയ നടത്തിയാല്‍ മാത്രമെ ഫലമുള്ളുവെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരും പറയുന്നത്. മകളുടെ ഓപ്പറേഷന് വേണ്ടി അഞ്ചുലക്ഷം രൂപ കണ്ടെത്തുന്നതിനുള്ള ഓട്ടത്തിലാണ് സുബൈര്‍. സുബൈര്‍ എം യൂണിയന്‍ ബാങ്ക്, ബാലരാമപുരം ബ്രാഞ്ച്, എസ്.ബി.അക്കോണ്ട് നമ്പര്‍ :662002010005433 ഐ.എഫ്.സി കോഡ്.യു.ബി.ഐ.എന്‍ 0566209 ഫോണ്‍; 7736134329