പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിൽ നിന്ന് ഉഗ്രൻ മൂർഖൻ പാമ്പിനെ കണ്ടെത്തി. അസാധാരണ ശബ്ദം കേട്ട് വിദ്യാർത്ഥികളും ജീവനക്കാരും നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വളണ്ടിയറെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളേജിലെ ലൈബ്രറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അസാധാരണ ശബ്ദം കേട്ട് നോക്കിയ വിദ്യാർത്ഥികളും ജീവനക്കാരുമാണ് ലൈബ്രറിക്കുള്ളിലെ ഷെൽഫിലെ പുസ്തകങ്ങൾക്കിടയിൽ മുർഖൻ പാമ്പിനെ കണ്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് സർപ്പ വളണ്ടിയർ അനൂപ് കോളേജിലെത്തുകയും ഏറെ ശ്രമപ്പെട്ട് മൂർഖനെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു. കോളേജ് ലൈബ്രറിക്കുള്ളിൽ പാമ്പിനെ കണ്ടെത്തിയത് വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

