ഇയാളുടെ കീഴിൽ ജോലിയെടുക്കുകയായിരുന്ന സുദർശന ഷെട്ടിയെയാണ് മർദ്ദിച്ചത്. മൂന്നാഴ്ച പണിയെടുത്തതിന്‍റെ കൂലി നൽകാനുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇത് ചോദിച്ചപ്പോഴായിരുന്നു തൊഴിലാളിയെ ഇയാൾ ആക്രമിച്ചത്.
കൊച്ചി: പണിയെടുത്തതിന്‍റെ കൂലി ചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലിയൊടിച്ച പ്രതി പിടിയിൽ. ഒഡിഷ രാജ് നഗർ സ്വദേശി സാഗർ കുമാർ സ്വയിനിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോൺട്രാക്ടറാണ് പ്രതി. ഇയാളുടെ കീഴിൽ ജോലിയെടുക്കുകയായിരുന്ന സുദർശന ഷെട്ടിയെയാണ് മർദ്ദിച്ചത്. മൂന്നാഴ്ച പണിയെടുത്തതിന്‍റെ കൂലി നൽകാനുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇത് ചോദിച്ചപ്പോഴായിരുന്നു തൊഴിലാളിയെ ഇയാൾ ആക്രമിച്ചത്.
