സ്വന്തം നാട്ടിലെ വേതനത്തെക്കാള്‍ കൂടുതല്‍ വേതനമാണ് ഇവിടെ നിന്നും ലഭികുന്നതാണ് കേരളത്തിലേക്ക് ജോലിക്കെത്താന്‍ ഇവര്‍ പറയുന്ന കാരണം. പാണ്ടനാട്, ബുധനൂര്‍ ഭാഗങ്ങളിലാണ് ഇവരുടെ താമസം.

ആലപ്പുഴ: തീയറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ് ഓടുകയാണ് സത്യന്‍ അന്തിക്കാട് - ഫഹദ് ഫാസില്‍ കൂട്ടുക്കെട്ടില്‍ എത്തിയ ഞാന്‍ പ്രകാശന്‍. സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ എന്നിങ്ങനെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള സൗഹൃദത്തില്‍ നിന്ന് പിറന്ന് വീണ പ്രകാശനിലെ ഇതരസംസ്ഥനക്കാരുടെ ഞാറ്റുപാട്ട് ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

മറ്റെല്ലാ മേഖലകളിലെയും പോലെ കേരളത്തിന്‍റെ കൃഷി രംഗത്തും ഇപ്പോള്‍ ഇതരസംസ്ഥനക്കാരാണ് മലയാളികളേക്കാള്‍ പണിയെടുക്കുന്നതെന്ന് പറയുന്നതായിരുന്നു ഈ ഞാറ്റുപാട്ട്. അത് സിനിമയിലാണെങ്കില്‍ ഇപ്പോള്‍ അപ്പര്‍ക്കുട്ടനാടന്‍ മേഖലയില്‍ മാന്നാര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് വേഴത്താര്‍ പാടത്തിന്റെ പലഭാഗങ്ങളിലായി ആസാമീസിലുള്ള ഞാറ്റുപാട്ടാണ് മുഴങ്ങുന്നത്.

അസം സ്വദേശികളായ തൊഴിലാളികള്‍ കൂട്ടമായാണ് ഇവിടെ പണിക്കെത്തിയത്. നിലം ഒരുക്കല്‍, വരമ്പ് കുത്ത്, ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുത് മറിക്കല്‍, പാടം വൃത്തിയാക്കുന്നതടക്കമുള്ള ജോലികളില്‍ വിദഗ്ധരാണിവര്‍.

കൂടാതെ മുഹമ്മദ് അലി (22), മുഹമ്മദ് നസുറുദ്ദീന്‍, (24) അലി (24) എന്നീ തൊഴിലാളികള്‍ വിതയ്ക്കല്‍, ഞാറ് പറിക്കല്‍, നടീല്‍, കളപ്പറിക്കല്‍, വളം ചേറല്‍, കീടനാശിനി തളിക്കല്‍ എന്നിവയും ഏറ്റെടുത്ത് നടത്തുന്നു. സ്വന്തം നാട്ടിലെ വേതനത്തെക്കാള്‍ കൂടുതല്‍ വേതനമാണ് ഇവിടെ നിന്നും ലഭികുന്നതാണ് കേരളത്തിലേക്ക് ജോലിക്കെത്താന്‍ ഇവര്‍ പറയുന്ന കാരണം. പാണ്ടനാട്, ബുധനൂര്‍ ഭാഗങ്ങളിലാണ് ഇവരുടെ താമസം.