സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം. കൊല്ലം കുണ്ടറ മൊയ്തീന്‍ മുക്കിലെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലാണ് മോഷണം  ശ്രമം നടന്നത്.  ഇന്ന് രാവിലെയാണ് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. 


കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാശ്രമം. കൊല്ലം കുണ്ടറ മൊയ്തീന്‍ മുക്കിലെ ഫെഡറല്‍ ബാങ്ക് എടിഎമ്മിലാണ് മോഷണം ശ്രമം നടന്നത്. ഇന്ന് രാവിലെയാണ് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

ഇന്നലെ രാവിലെ തൃശൂര്‍ നഗരത്തില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എംടിഎം കുത്തിത്തുടര്‍ന്ന് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിന് പിന്നാലെയാണ് സമാനമായ സംഭവങ്ങള്‍ കൂടുതലായി സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യുന്നത്.