മലപ്പുറത്ത് മുഖംമൂടി ധരിച്ചെത്തി എടിഎം തുറക്കാൻ ശ്രമിച്ചു, അലാറം അടിച്ചു, ഓടി രക്ഷപ്പെട്ടു

മലപ്പുറം: ചങ്ങരംകുളം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുടെ എ ടി എമ്മിൽ കവർച്ചാ ശ്രമം. നരണിപ്പുഴ റോഡിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖക്ക് സമീപത്ത് പ്രവർത്തിക്കുന്ന എ ടി എമ്മിൽ ആണ് ഞായറാഴ്ച പുലർച്ചെയോടെ മോഷണ ശ്രമം നടന്നത്. പുലർച്ചെ 1.45 -ഓടെ നൈറ്റ് ഓഫീസർ എ ടി എമ്മിലെ ബുക്കിൽ ഒപ്പുവച്ചു പോയതിന് ശേഷമാണ് സംഭവം. 

മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവ് എടിഎം തുറക്കാൻ ശ്രമിച്ചതിൽ അലാറം മുഴങ്ങുകയായിരുന്നു. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ ബാങ്ക് ആധികൃതർ നൽകിയ പരാതിയിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Read more: ഫേസ്ബുക്കിൽ പരിചയം, ചാറ്റിങ്, ഗർഭിണിയാക്കിയ യുവതിയെ ശാരീരികമായി പീഡിപ്പിച്ച് ഗർഭഛിദ്രം നടത്തി, അറസ്റ്റ്

അതേസമയം, മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ മലപ്പുറത്ത് പിടിയിലായി. തമിഴ്നാട് തിരുപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ ശിവകുമാര്‍ (43), ദിനേഷ് (23) എന്നിവരാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ കെ എസ് ആ ര്‍ ടി സി, മൂസക്കുട്ടി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ നിന്നും രണ്ട് ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. പിടിയിലായ ശിവകുമാറിന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആറോളം മോഷണ കേസുകള്‍ നിലവിലുണ്ട്. മൂന്നു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ എത്തി മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപൂരിലെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് വ്യാജ നമ്പറുകള്‍ സംഘടിപ്പിച്ച് വില്‍ക്കുകയാണ് പതിവ്.