വഴിത്തര്‍ക്കത്തിന്റെ പേരില്‍ പതിനാറോളം പേര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മതില്‍ പൊളിച്ചുവെന്നും തങ്ങളെ ആക്രമിക്കുകയും വീടിന്റെ ജനലുകൾ തകർക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഉടന്‍ തന്നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. അപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. അക്രമികളായ ആറുപേരെ തിരിച്ചറിഞ്ഞതായും ഇവര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
കായംകുളം: ഹൃദ്രോഗിയായ യുവാവിനേയും ഇരുകാലുകളും തളര്‍ന്ന സഹോദരനെയും വീട്ടില്‍കയറി ആക്രമിച്ചതായി പരാതി. വഴി തര്‍ക്കത്തിന്റെ പേരിലാണ് അക്രമം. സ്ഥലം കയ്യേറി മതില്‍ തകര്‍ത്തവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. കണ്ണമ്പള്ളി ഭാഗം വസുമതി ഭവനില്‍ സുനില്‍ കുമാര്‍ (42), സഹോദരന്‍ തമ്പി (41) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഹൃദ്രോഗിയായ സുനില്‍കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.