കൊച്ചി: പിറവത്ത് സിപിഐ കൗൺസിലറെ വാഹനത്തിലെത്തിയ ഒരു സംഘം ആളുകൾ ചേര്‍ന്ന് മർദ്ദിച്ചു. പിറവം നഗരസഭാ ഓഫീസിന് സമീപമാണ് സംഭവം. ആക്രമണത്തില്‍ രണ്ട് കാലുകൾക്കും പരിക്കേറ്റ കൗൺസിലർ മുകേഷ് തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സിപിഐയും സിപിഎമ്മും തമ്മിൽ പ്രാദേശികമായി നിലനിന്ന തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് സംശയം.