കാസർകോട്: കാസർകോട് മഞ്ചേശ്വരം സേക്രട്ട് ഹാർട്ട് ചർച്ചിനെതിരെ ആക്രമണം. ഇന്നലെ രാത്രിയാണ് പള്ളിക്കെതിരെ ആക്രമണം നടന്നത്. കല്ലേറിൽ പള്ളിയുടെ ജനലിന്‍റെ വാതിന്‍റെയും ഗ്ലാസ് തകർന്നു. മണൽ മാഫിയയാണ് പള്ളിക്കെതിരായ ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. മണൽ മാഫിയക്കെതിരെ പരാതി കൊടുത്തതിന്റെ വിരോധം ആണ് ആക്രമത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.