Asianet News MalayalamAsianet News Malayalam

കാണിപ്പയ്യൂരിൽ അജ്ഞാത സംഘത്തിന്റെ ആക്രമണം; വീടിന്‍റെ ജനല്‍ ചില്ലും മൂന്നു വാഹനങ്ങളും തകര്‍ത്തു

ജിഷ്ണു എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് തകര്‍ത്തത്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Attack by unknown group in Kanpayiyur The window glass of the house and three vehicles were broken sts
Author
First Published Oct 28, 2023, 12:01 PM IST

തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ അജ്ഞാത സംഘം  വീടിന്‍റെ ജനല്‍ ചില്ലും മൂന്നു വാഹനങ്ങളും തകര്‍ത്തു.  പുലര്‍ച്ചെ മൂന്നു മണിയോടെ കാണിപ്പയ്യൂര്‍ സ്വദേശിയായ വിജയകുമാറിന്‍റെ വീടിന് നേരെയാണ് ആക്രണമുണ്ടായത്. വീട്ടുകാര്‍ ഇറങ്ങി നോക്കുമ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്  ജയന്‍ എന്നയാളിന്‍റെ വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ചില്ല് അടിച്ചു തകര്‍ത്തത് കണ്ടത്. തൊട്ടടുത്ത വിഷ്ണുവിന്‍റെ ഓട്ടോറിക്ഷയുടെ സീറ്റ് കുത്തിക്കീറുകയും ചെയ്തു. ജിഷ്ണു എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് തകര്‍ത്തത്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

ഭാര്യയെ ഉപദ്രവിക്കുന്നത് വിലക്കിയതിന് പക; ഉറങ്ങിക്കിടക്കുകയായിരുന്ന ബന്ധുവിനെ കൊന്ന കേസില്‍ അറസ്റ്റ്

കാണിപ്പയ്യൂരിൽ വീടിന് നേരെ കല്ലേറ്

Follow Us:
Download App:
  • android
  • ios