ചൊവ്വാഴ്ച രാത്രിയാണ് കൊല്ലം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന നാടക സമിതിയുടെ പരിശീലന ക്യാമ്പിൽ കടന്നുകയറി അക്രമം നടത്തിയത്. മുതുകുളം തെക്ക് 305-ാം നമ്പർ എസ് എൻ ഡി പി ശാഖാ ഓഡിറ്റോറിയത്തിലാണ് അഭിനയ പരിശീലനം നടന്നു വന്നത്. നടൻ അറ്റിങ്ങൽ സ്വദേശി ധനഞ്ജയന്(57) അക്രമത്തിനിടെ പരിക്കേറ്റിരുന്നു
ഹരിപ്പാട്: നാടക സമിതിയുടെ അഭിനയ പരിശീലന ക്യാമ്പിൽ കടന്നുകയറി അക്രമണം നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മുതുകുളം തെക്ക് സ്വദേശി സുമേഷി(31)നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12.30-ഓടെ കനകക്കുന്ന് ജെട്ടിക്ക് സമീപത്ത് നിന്ന് എസ് ഐ ജി സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിലുളള പൊലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. മൂന്നാം പ്രതിയായ സുമേഷാണ് മുഖ്യപ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് കൊല്ലം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന നാടക സമിതിയുടെ പരിശീലന ക്യാമ്പിൽ കടന്നുകയറി അക്രമം നടത്തിയത്. മുതുകുളം തെക്ക് 305-ാം നമ്പർ എസ് എൻ ഡി പി ശാഖാ ഓഡിറ്റോറിയത്തിലാണ് അഭിനയ പരിശീലനം നടന്നു വന്നത്. നടൻ അറ്റിങ്ങൽ സ്വദേശി ധനഞ്ജയന്(57) അക്രമത്തിനിടെ പരിക്കേറ്റിരുന്നു. കത്തികൊണ്ടുളള അക്രമത്തിൽ മുഖത്തിന് വേറ്റ ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയൽ ചികിത്സയിലാണ്. മൈക്ക് സെറ്റും മറ്റ് ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. മുതുകുളം സ്വദേശികളായ ആന ശരത്ത്, പോത്ത് അജിത്ത് എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ഇരുവരും ഒളിവിലാണ്.
