ഹൽവക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വിദേശത്തേയ്ക്ക് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Mar 2019, 9:32 PM IST
Attempt to hide the ganja inside the Halvas; young man arrested in calicut
Highlights

അബുദാബിയിലുള്ള പരിചയക്കാരന് നൽകാനാണ് ഹൽവ ഏൽപിച്ചത്. പായ്ക്ക് ചെയ്തതിൽ സംശയം തോന്നി അഴിച്ചു നോക്കിയപ്പോഴാണ് ഹൽവക്കുള്ളിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ചു വെച്ചതായി കണ്ടെത്തിയത്

കോഴിക്കോട്: വിദേശത്തേക്ക് പോകുന്നയാളിന്റെ കയ്യിൽ കഞ്ചാവ് ഒളിപ്പിച്ച ഹൽവ കൊടുത്തയക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുതുപ്പാടി പഞ്ചായത്ത് ബസാർ വള്ളിക്കെട്ടുമ്മൽ വി കെ മുനീഷ് (23) നെയാണ് താമരശേരി പൊലീസ് അറസ്റ്റു ചെയ്തത്. പുതുപ്പാടി അടിവാരം കമ്പിവേലുമ്മൽ അഷ്‌റഫിന്റെ മകൻ അനീഷാണ് ഇതോടെ രക്ഷപ്പെട്ടത്.

അവധിക്കെത്തിയ അനീഷ് ബുധനാഴ്ച വൈകിട്ട് മടങ്ങാനിരിക്കെയാണ് പുതുപ്പാടി വള്ളിക്കെട്ടുമ്മൽ മുനീഷ് പാർസലുമായി എത്തിയത്. അബുദാബിയിലുള്ള പരിചയക്കാരന് നൽകാനാണ് ഹൽവ ഏൽപിച്ചത്. പായ്ക്ക് ചെയ്തതിൽ സംശയം തോന്നി അഴിച്ചു നോക്കിയപ്പോഴാണ് ഹൽവക്കുള്ളിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ചു വെച്ചതായി കണ്ടെത്തിയത്. പിറ്റേന്ന് അനീഷ് വിദേശത്തേക്ക് പോയി. ബന്ധുക്കൾ നടത്തിയ നീക്കത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ മുനീഷ് പിടിയിലായി.

നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ മുനീഷ് കുറ്റം സമ്മതിച്ചു. തുടർന്ന് വിവരം താമരശേരി പോലീസിൽ അറിയിക്കുകയും എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെയും കഞ്ചാവ് ഒളിപ്പിച്ച ഹൽവയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒന്നര കിലോ ഗ്രാം വരുന്ന ഹൽവയുടെ മുകൾ ഭാഗത്ത് ദ്വാരമുണ്ടാക്കി ഇതിൽ രണ്ട് പാക്കറ്റിലായി ഒമ്പത് ഗ്രാം 870 മില്ലി കഞ്ചാവാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

loader