വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്സ് എന്ന സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്നും ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ചാക്ക് അരി പിടികൂടിയത്.
കോഴിക്കോട്: കോഴിക്കോട് (Kozhikode) വലിയങ്ങാടിയിൽ 10 ടൺ റേഷനരി പിടികൂടി. വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്സ് എന്ന സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്നും ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ചാക്ക് അരി പിടികൂടിയത്.
പൊലീസ് പരിശോധന നടത്തി വാഹനമടക്കം കസ്റ്റഡിയിലെടുത്തു. താലൂക്ക് സപ്ലൈ ഓഫീസർ സ്ഥലത്തെത്തി റേഷനരിയാണെന്നു സ്ഥിരീകരിച്ചു.
