ഇന്നലെ അയല്‍വാസികളാണ് സംഭവം ആദ്യം കാണുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. 

ആലപ്പുഴ: ഹരിപ്പാട്, കരുവാറ്റ എന്‍എസ്എസ് ഗേള്‍സ് ഹൈസ്‌കൂളില്‍ മോഷണ ശ്രമം. സ്‌കൂളിന്റെ ഓഫീസ് വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷണശ്രമം നടന്നിരിക്കുന്നത്. ഇന്നലെ അയല്‍വാസികളാണ് സംഭവം ആദ്യം കാണുന്നത്. 

തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അധികൃതരുടെ പരാതിയെ തുടര്‍ന്ന് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്‌കൂളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല.