ഇലഞ്ഞിമേല്‍ വടക്ക് മാലമന്ദിരം വീട്ടില്‍ ഓമനക്കുട്ടന്റെ മകന്‍ മനുവിനെ(അജിത്) വീടിനുള്ളില്‍ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. 

മാന്നാര്‍: യുവാവിനെ തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നു യുവാക്കളെ മാന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തു. കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയില്‍ വിവേക്, കറ്റാനം ഭരണിക്കാവ് തെക്ക് മഹേഷ് ഭവനത്തില്‍ മഹേഷ്, തെക്കേക്കര ചെറുകുന്നം അശ്വതി വീട്ടില്‍ അശ്വിന്‍ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

Add Asianetnews as a Preferred SourcegooglePreferred

ഇലഞ്ഞിമേല്‍ വടക്ക് മാലമന്ദിരം വീട്ടില്‍ ഓമനക്കുട്ടന്റെ മകന്‍ മനുവിനെ(അജിത്) വീടിനുള്ളില്‍ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. ഫെബ്രുവരി 20നാണ് സംഭവം. സഹോദരിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൃത്യത്തിനു കാരണം. 

ഒളിവിലായിരുന്ന പ്രതികളെ ഇന്‍സ്‌പെക്ടര്‍ നൂഅ്മാന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അരുണ്‍ കുമാര്‍, ജോണ്‍ തോമസ്, സിപിഒ മാരായ വിഷ്ണുപ്രസാദ്, അരുണ്‍, സിദ്ദിഖ് ഉള്‍ അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസിലെ മറ്റു പ്രതികളെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യുമെന്നു അന്വേഷണോദ്യാഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ എസ്. നുഅമാന്‍ പറഞ്ഞു.