Asianet News MalayalamAsianet News Malayalam

വാശിക്ക് ലേലം വിളിച്ച് ബെന്യാമിനും; ആടിന് കിട്ടിയത് 13,800 രൂപ, പണം നൽകിയ ശേഷം ആടിനെ തിരികെ ഏൽപ്പിച്ച് നൗഷാദ്

കാർഷികോൽസവത്തോടനുബന്ധിച്ചുള്ള ലിറ്ററേച്ചർ സെഷനിൽ പങ്കെടുക്കാനെത്തിയ ബെന്യാമിൻ വാശിയേറിയ ലേലത്തിൽ പങ്കാളിയാവുകയായിരുന്നു

auction for goat including benyamin got Rs 13,800
Author
First Published Sep 10, 2024, 2:08 PM IST | Last Updated Sep 10, 2024, 2:08 PM IST

കൊച്ചി: ആടിനെ ലേലം വിളിച്ച് എഴുത്തുകാരൻ ബെന്യാമിൻ, ഒപ്പം കട്ടയ്ക്ക് കൂടെ പിടിച്ച് വ്യവസായ മന്ത്രി പി രാജീവും. കളമശ്ശേരി കാർഷികോത്സവ വേദിയിലായിരുന്നു ഈ കൗതുകക്കാഴ്ച. ആടുജീവിതം എഴുതി മനുഷ്യയാതനയെ സങ്കടാനുഭവമാക്കിയ എഴുത്തുകാരൻ ബെന്യാമിൻ ആടിന് വേണ്ടിയുള്ള ലേലത്തിൽ വാശിയോടെ പങ്കെടുത്തത് നാടിന്‍റെ സങ്കടം അകറ്റാനാണ്, വയനാടിന്‍റെ കണ്ണീരൊപ്പാൻ. വ്യവസായ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവ വേദിയിൽ ഒരുക്കിയ ലേലത്തറയിലാണ് ആടിനെ ലേലം ചെയ്തത്. 

കാർഷികോൽസവത്തോടനുബന്ധിച്ചുള്ള ലിറ്ററേച്ചർ സെഷനിൽ പങ്കെടുക്കാനെത്തിയ ബെന്യാമിൻ വാശിയേറിയ ലേലത്തിൽ പങ്കാളിയാവുകയായിരുന്നു. വാശിയേറിയ ലേലത്തിനൊടുവിൽ 13, 800 രൂപക്ക് കളമശ്ശേരി സ്വദേശി നൗഷാദ് ആടിനെ സ്വന്തമാക്കി. ലേലത്തുക വേദിയിൽ വച്ച് തന്നെ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി പി രാജീവ് തുക ഏറ്റുവാങ്ങി. യഥാർത്ഥ വിലയുടെ മൂന്നിരട്ടിയിലേറെ തുകക്ക് ആടിനെ ലേലം കൊണ്ടെങ്കിലും സംഘാടകർക്ക് തന്നെ  നൗഷാദ് ആടിനെ തിരിച്ചു നൽകി. ഈ ആടിനെ വീണ്ടും ലേലം ചെയ്യും. തുക സിഎംഡിആർഫിലേക്ക് കൈമാറുകയും ചെയ്യും.

ഭർത്താവ് വിദേശത്ത്, യുവാവിനെ ഞായറാഴ്ച വീട്ടിലേക്ക് വിളിച്ച് അൻസീന; പിന്നിൽ നിഗൂഡ പദ്ധതി, പരാതിയിൽ അറസ്റ്റ്

പൊലീസിനെ കണ്ട് ഭയന്നോടി, 40 അടിയുള്ള കിണറ്റിൽ വീണ് വിദ്യാർഥി; റോപ്പും നെറ്റുമിട്ട് രക്ഷിച്ച് ഫയർഫോഴ്സ്

എന്തൊരു കാഞ്ഞ ബുദ്ധി! ഒളിപ്പിക്കാൻ ഇതിനും മുകളിൽ ഒരു സ്ഥലം വേറെ കാണില്ല; കിണറ്റിൽ നിന്ന് പിടിച്ചത് കോട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios