സിസ്റ്റേഴ്സ് ദിനത്തിലെ താരങ്ങൾ! തങ്കമ്മ, ബേബി, അമ്മിണി, ലില്ലി ചാലിശേരിയിലെ നാല് സഹോദരിമാരുടെ കഥ
തങ്കമ്മ (93) , പുലിക്കോട്ടിൽ ബേബി (90) കുന്നംകുളം തെക്കേക്കര അമ്മിണി (83) , കുഞ്ഞനുജത്തി അവിവാഹിതയായ ലില്ലി (80) എന്നീ നാല് സഹോദരിമാരാണ് മൂന്ന് തലമുറകൾക്കും ചാലിശേരി ഗ്രാമത്തിനും സ്നേഹം പകർന്ന് നൽകുന്നത്
ചാലിശേരി: സിസ്റ്റ്ഴേസ് ദിനത്തിൽ ഒന്നിച്ചിരുന്ന് കുട്ടിക്കാലം മുതലുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് മൂന്ന് തലമുറകളെ കണ്ട ചാലിശേരിയിലെ നാല് സഹോദരിമാർ. ചാലിശേരി അങ്ങാടി പുലിക്കോട്ടിൽ തങ്കമ്മ (93) , പുലിക്കോട്ടിൽ ബേബി (90) കുന്നംകുളം തെക്കേക്കര അമ്മിണി (83) , കുഞ്ഞനുജത്തി അവിവാഹിതയായ ലില്ലി (80) എന്നീ നാല് സഹോദരിമാരാണ് മൂന്ന് തലമുറകൾക്കും ചാലിശേരി ഗ്രാമത്തിനും സ്നേഹം പകർന്ന് നൽകുന്നത്.
ആനക്കര തോലത്ത് വീട്ടിൽ വറീകുട്ടി - എളച്ചി ദമ്പതിമാരുടെ നാല് മക്കളാണ് ഈ സഹോദരിമാർ. പിതാവ് കുമരനെല്ലൂരിൽ പച്ചമരുന്ന് വ്യാപാരിയായിരുന്നു. നാല് പേരും കുമരനെല്ലൂർ ആനക്കര സർക്കാർ ഹൈസ്കൂളിലാണ് പഠനം നടത്തിയത്. പിതാവിന്‍റെ മരണശേഷം ഗുരുവായൂർ കോട്ടപ്പടിയിലേക്ക് താമസം മാറ്റി. മൂത്ത സഹോദരി തങ്കമ്മ 1948 ലും , രണ്ടാമത്തെ സഹോദരി ബേബി 1954 ലും ചാലിശേരിയിലേക്ക് വിവാഹ കഴിച്ച് നാടിന്‍റെ മരുമക്കളായി. രണ്ട് വർഷം മുമ്പാണ് ഇളയ സഹോദരികളായ അമ്മിണി, ലില്ലി എന്നിവർ കോട്ടപ്പടിയിൽ നിന്ന് ചാലിശേരിയിലെത്തിയത്. ഇതോടെ എല്ലാവരും ഒരേ അങ്ങാടിയിലായതും ഇരട്ടിമധുരമായി. വർഷത്തിലൊരിക്കൽ എല്ലാവരും ചേർന്ന് കുഞ്ഞനുജത്തി ലില്ലിയുടെ വീട്ടിൽ ഒത്ത് ചേരുക പതിവാണ്. കഴിഞ്ഞ മാസാദ്യം എല്ലാവരും ഒത്തുകൂടുകയും ചെയ്തിരുന്നു.
ബാല്യത്തിലെ സ്നേഹവും , ഐക്യവും ഇപ്പോഴും സഹോദരിമാർ നാല് പേരും പിൻതുടരുന്നത് പുതുതലമുറക്ക് മാതൃകയാണ്. ഒന്നിച്ച് കൂടുമ്പോൾ അവരുടെ ശബ്ദവും , ചിരിയും സംസാരവുമെല്ലാം മക്കൾക്കും പേരകുട്ടികൾക്കും ആഹ്ളാദമാണ്. പ്രായത്തിന്‍റെ വിഷമതകളിലും ജീവിതത്തിലെ പ്രതിസന്ധികളിൽ നിലകൊള്ളുവാനുള്ള ആത്മവിശ്വാസം മനസ്സിൽ നിറച്ചിരുന്നു നാല് പേരും തമ്മിലുള്ള സ്നേഹവും , ആശ്രയവും മാനസികമായ പിൻതുണയും ജീവിതത്തിലെ ഏറ്റവും വലിയ കരുത്തായിരുന്നു.
ആനക്കരയിൽ താമസിക്കുമ്പോൾ ഏക ക്രൈസ്തവ കുടുംബമായ ഇവർ അയൽവാസിയായ സ്വാതന്ത്ര സമര പോരാളി ക്യാപ്റ്റൻ ലക്ഷമിയുടെ വടക്കത്ത് കുടുംബമായി എപ്പോഴും ഏറെ സൗഹൃദം പുലർത്തിയിരുന്നു. ചാലിശേരി കിഴക്കെ അങ്ങാടിയിൽ മകൻ പി എസ് വിനുവിനോടൊപ്പം താമസിക്കുന്ന തങ്കമേടുത്തിക്ക് പഴയ കാല അനുഭവങ്ങൾ പച്ച വെള്ളം പോലെ ഓർമ്മയാണ് പട്ടാളക്കാരനായ ഭർത്താവ് ശാമുവിനൊപ്പം പാകിസ്ഥാൻ യുദ്ധക്കാലത്ത് രണ്ട് വർഷം ഊട്ടി കൂന്നുരും താമസവും, ആനക്കര വടക്കേടത്ത് കുടുംബവുമായുള്ള സ്നേഹവും നുശീലാമ്മയേയും ഓർത്തെടുത്തു. ചേച്ചിയോടൊപ്പം അനുജത്തിമാരായ ബേബി, അമ്മിണി, ലില്ലി എന്നിവർക്കും ആദ്യകാല ഓർമ്മകൾ പറയുമ്പോൾ ഏറെ സന്തോഷമാണ്.
മൂന്ന് തലമുറകളെ കണ്ട അമ്മമാർക്ക് താങ്ങും തണലുമായി മക്കളും മരുമക്കളും പേരകുട്ടികളുമായി 63 ഓളംപേരുടെ പരിലാളനവും ഇവർക്ക് കൂട്ടായുണ്ട്. നാലുപേരും മനസ്സിൽ നിസ്വാർത്ഥമായ സ്നേഹം പകർന്ന് പ്രകാശിക്കുകയാണ്. ഒരേ ഗ്രാമത്തിൽ ഒരേ വാർഡിൽ താമസിക്കുന്ന എന്ന അപൂർവതയും ഇവർക്കും നാട്ടുകാർക്കും സന്തോഷം പകരുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം