Asianet News MalayalamAsianet News Malayalam

കൂത്തുപറമ്പിൽ വെടിയേറ്റ പുഷ്പൻ ഐസിയുവിൽ, ചികിത്സാ വിവരം തേടി മുഖ്യമന്ത്രി പിണറായി ആശുപത്രി സന്ദർശിച്ചു

1994 ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്

Vicitm Of Koothuparamba Firing Pushpan in ICU CM Pinarayi Visits hospital
Author
First Published Aug 4, 2024, 4:05 PM IST | Last Updated Aug 4, 2024, 4:05 PM IST

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുഷ്പൻ ഐ സി യുവിൽ. ആരോഗ്യവസ്ഥ മോശമായതിനെ തുടർന്ന് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുഷ്പന്‍റെ ചികിത്സാ പുരോഗതിയും വിവരങ്ങളും അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആശുപത്രിയിലെത്തി.

അതേസമയം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുളള പുഷ്പന്‍റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. 1994 ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേറ്റത്.

അർജുന്റെ വീട്ടിൽ ആശ്വാസവുമായി മുഖ്യമന്ത്രി, കുടുംബാം​ഗങ്ങളെ കണ്ടു

നേരത്തെ കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെയും മുഖ്യമന്ത്രി സന്ദർശിച്ചിരുന്ു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുൻ്റെ കുടുംബം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. കുടുംബാം​ഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പ് നൽകി. തിരച്ചിൽ നടത്താൻ ഈശ്വർ മൾപ്പ തയ്യാറായെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്ന് കുടുംബം അറിയിച്ചു. മൾപ്പെക്കെതിരെ കേസ് എടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നൽകിയെന്നും കുടുംബം ആരോപിച്ചു. അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും കാലാവസ്ഥ പ്രതികൂലമാണെന്നും ഇതിനാല്‍ ഇപ്പോള്‍ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നുമാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അടിയൊഴുക്ക് കുറഞ്ഞതിനാല്‍ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധന ഇന്ന് വീണ്ടും ആരംഭിക്കാനാകുമോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കാനിരിക്കെയാണ് കാലാവസ്ഥ വെല്ലുവിളിയായി മാറുന്നത്.

കാർ വാടകക്കെടുത്ത് സ്ഥിരം ആന്ധ്രയിൽ പോകും, ആലപ്പുഴയിലെത്തിയപ്പോൾ കാറിനുള്ളതിൽ കണ്ടത് 18 കിലോ കഞ്ചാവ്; പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios