പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ അഴുകിത്തുടങ്ങിയിരുന്നു
കണ്ണൂർ: തലശ്ശേരിയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ലാ ഫെയർ ഹോട്ടലിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ളം കോഴിയിറച്ചിയും മത്സ്യവുമുൾപ്പെടെ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങൾ അഴുകിത്തുടങ്ങിയിരുന്നു. ഹോട്ടലിന് പിഴ ചുമത്തി. പരിശോധനയിൽ രണ്ട് ഹോട്ടലുകൾക്ക് നോട്ടീസും നൽകി.
