ശോഭക്കും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.  

ആലപ്പുഴ: വീടിനുള്ളിൽ തീപിടിച്ചു ഓട്ടിസം ബാധിച്ച മകൻ മരിച്ചു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയിൽ മകം വീട്ടിൽ പരേതനായ മണിയുടെ വീട്ടിലാണ് ഉച്ചയോടെ അപകടമുണ്ടായത്. അയൽക്കാരാണ് മുറിക്കുളളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. മാതാവ് ശോഭയേയും മകൻ മഹേഷിനെയും ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മഹേഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ശോഭക്കും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാൻ ശ്രമം, നാട്ടുകാർ ഇടപെട്ട് തടഞ്ഞു, നടപടിയെടുത്ത് ആരോ​ഗ്യവിഭാ​ഗം

https://www.youtube.com/watch?v=Ko18SgceYX8