Asianet News MalayalamAsianet News Malayalam

ഓട്ടോയിൽ കയറിയ വിദ്യാർഥിനിക്ക് നേരെ അശ്ലീല സംസാരം, പീഡന ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ  

ആളില്ലാത്ത സ്ഥലത്ത് ഓട്ടോ നിറുത്തിയ ശേഷം ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതോടെ പെൺകുട്ടി ഇറങ്ങി ഓടുകയായിരുന്നു.

Auto driver arrested for attempting sexual assault against student prm
Author
First Published Oct 21, 2023, 11:32 AM IST

തിരുവനന്തപുരം: ഓട്ടോയിൽ കയറിയ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. നെയ്യാറ്റിൻകര, കുളത്തൂർ വെങ്കടമ്പ് സ്വദേശിയായ അനു (27)വിനെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. 16-ന്   ക്ലാസ്  കഴിഞ്ഞു വൈകുന്നേരം വീട്ടിലേയ്ക്ക് പോകാൻ കാരക്കോണത്ത് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർത്ഥിനിയോട് അമരവിളയിലേക്ക് പോകുന്ന ഓട്ടോയാണെന്ന് പറഞ്ഞു കയറ്റുകയായിരുന്നു പ്രതി. മറ്റൊരു സ്ത്രീയും ഓട്ടോയിൽ കയറി. സ്ത്രീ  കുന്നത്തുകാലിൽ ഇറങ്ങിയ ശേഷം സ്കൂൾ വിദ്യാർഥിനി മാത്രമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. തനിച്ചായതോടെ ഓട്ടോ ഡ്രൈവർ പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കാൻ തുടങ്ങി.

Read More.... യുവാവ് ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

കുട്ടി ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആളില്ലാത്ത സ്ഥലത്ത് ഓട്ടോ നിറുത്തിയ ശേഷം ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്തതോടെ പെൺകുട്ടി ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി രക്ഷിതാക്കളോട് വിവരം അറിയിക്കുകയും തുടർന്ന് വെള്ളറട പൊലീസിൽ പരാതി നൽകുകയും ചെയ്തു. വെള്ളറട എസ്.ഐ റസൂൽ രാജിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യ  അന്വേഷണത്തിൽ പ്രതി പ്ലാമുട്ടുകട  ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതിയെ പിടികൂടി ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios