മൊബൈലിൽ ഇയാൾ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട സ്ത്രീ നിലവിളിച്ചതോടെ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
തിരുവനന്തപുരം: ഒളിച്ചിരുന്ന് സ്ത്രീയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെടിവച്ചാൻകോവിൽ മുടവൂർപ്പാറ വിമലഭവൻ, തേരിവിള വീട്ടിൽ ജിബിൻ (35) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളെജിനു സമീപം താമസിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ പകർത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. ഓട്ടോ ഡ്രൈവറായ ജിബിൻ്റ ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീ വീടിനടുത്തുള്ള റോഡിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നു പോകവെ പിന്നാലെ പിന്തുടർന്ന് വീട്ടുവളപ്പിൽ ഒളിച്ചു പ്രവേശിക്കുകയായിരുന്നു. മൊബൈലിൽ ഇയാൾ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട സ്ത്രീ നിലവിളിച്ചതോടെ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. മെഡിക്കൽ കോളെജ് പൊലീസിൽ പരാതി ലഭിച്ചതോടെ ഇൻസ്പെക്ടർ എസ്എച്ച്ഒ ബി.എം ഷാഫിയുടെ നേതൃത്വത്തിൽ സിപിഒമാരായ നാജിഹ് ബഷീർ, സുജിത്ത്, ഷഹനാസ്, പ്രശാന്ത്, വിനോദ് എന്നിവരടങ്ങിയ അന്വേഷകസംഘമാണ് സിസിടിവി പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
