കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അപകടം. രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.  

കോഴിക്കോട്: കൂമ്പാറ പുന്നക്കടവ് മാതാളികുന്നേൽ ക്വാറിക്ക് സമീപം ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കൂമ്പാറ സ്വദേശി മുണ്ടക്കൽ സിബി (45) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെയാണ് അപകടം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. അപകത്തില്‍പ്പെട്ട് മണിക്കൂറുകളോളം റോഡില്‍ കിടന്ന സിബിയെ ഉടൻ തന്നെ ആശൂപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : വിജി, മക്കൾ : അജയ് ജോയൽ, സഹോദരങ്ങൾ: സിജോ, സിജി. മൃതദേഹം തുടർ നടപടികളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.