തൃശ്ശൂര്‍: തൃശ്ശൂര്‍  കോലോത്തും പാടത്ത് കക്കൂസ്  മാലിന്യം തട്ടാൻ വന്ന വാഹനം കേടായപ്പോൾ ഡ്രൈവർ കടന്നു കളഞ്ഞു.  മാലിന്യം വലിയ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുവന്ന പെട്ടി ഓട്ടോറിക്ഷ ചതുപ്പിൽ താഴ്ന്നതതോടെ ഡ്രൈവറും കൂടെയുള്ളവരും ഓടി രക്ഷപ്പെടുകയായിരുന്നു. 

ഡിവിഷൻ കൗൺസിലർ ജോൺ ഡാനിയലിന്‍റെ പരാതിയില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മേൽ നടപടികൾ സ്വീകരിച്ചു.  വാഹന ഉടമയേയും ഓടിച്ചിരുന്ന ആളെയും സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിയ്യൂർ എസ് ഐ ഡി ശ്രീജിത് പറഞ്ഞു.