തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൊച്ചി: തൃപ്പൂണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായ എം പി എസ് ആംപിയൻസ് ഫ്ലാറ്റിൽ വിജയൻ നായർ (73) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 8.45 ഓടെ യായിരുന്നു അപകടം. റോഡിലെ കുഴി കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചതാണ് മറിയാൻ കാരണമെന്ന് സൂചന. ഓട്ടോ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.

Asianet News Live | Siddique | Mission Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്