ആക്സോ മീഡിയ ഡിസൈന്‍ പ്രിന്‍റ് സൊല്യൂഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം സ്റ്റാച്ച്യുവിൽ സെക്രട്ടറിയേറ്റിന് സമീപമാണ് ആക്സോ മീഡിയ ഡിസൈൻ പ്രിന്‍റ് സൊല്യൂഷന്‍, ക്യാപിറ്റൽ മെമന്‍റോ സ്ഥാപനങ്ങൾ.

ആക്സോ മീഡിയ ഡിസൈൻ പ്രിന്‍റ് സൊല്യൂഷന്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗതമന്ത്രി ആന്‍റണി രാജുവും ക്യാപിറ്റൽ മെമന്‍റോയുടെ ഉദ്ഘാടനം ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലും നിര്‍വഹിച്ചു. ആദ്യ വിൽപ്പന വട്ടിയൂര്‍ക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് നടത്തി.
തിരുവനന്തപുരം സ്റ്റാച്ച്യുവിൽ സെക്രട്ടറിയേറ്റിന് സമീപമാണ് സ്ഥാപനങ്ങള്‍. കസ്റ്റം-മേഡ് മെമന്‍റോകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമാണ് ക്യാപിറ്റൽ മെമന്‍റോസ്. കണ്ടന്‍റ് ഒറിജിനേഷൻ, ഡിസൈൻ, പ്രിന്‍റിങ് സേവനങ്ങള്‍ നൽകുന്ന സ്ഥാപനമാണ് ആക്സോ മീഡിയ ഡിസൈൻ പ്രിന്‍റ് സൊല്യൂഷന്‍.
ഉദ്ഘാടനച്ചടങ്ങിൽ അക്സോ മീഡിയ ഡയറക്ടര്‍മാരായ മുജീബ് ഷംസുദ്ദീൻ, എസ്. നസീബ് എന്നിവര്‍ സന്നിഹിതരായിരുന്നു.