Asianet News MalayalamAsianet News Malayalam

രണ്ട് പുഴ നീന്തി, വനത്തിലൂടെ നടന്ന്, അയ്യംകുന്നുകാർ പുറത്തേക്ക് - വീഡിയോ

ഉരുൾപൊട്ടി റോഡ് മാർഗം പോകാൻ കഴിയാത്തതിനാൽ 2 പുഴകൾ നീന്തി, വനത്തിനുള്ളിലൂടെ കിലോമീറ്ററുകൾ നടന്നായിരുന്നു രക്ഷാദൗത്യം. 

ayyakmkunnu rescue visuals from kannur
Author
Kannur, First Published Aug 10, 2019, 12:50 AM IST

കണ്ണൂർ: കനത്ത പേമാരിയിൽ ഒറ്റപ്പെട്ട് പോയ കണ്ണൂരിലെ അയ്യംകുന്ന് പഞ്ചായത്തിലുള്ളവരെ സാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കനത്ത മഴ പെയ്തപ്പോൾ ഉരുൾ പൊട്ടി വനമേഖലയോട് ചേർന്ന് കിടക്കുന്ന അയ്യംകുന്ന് പഞ്ചായത്തിലേക്കുള്ള സകല ഗതാഗത മാർഗങ്ങളും ഇല്ലാതായി. റോഡ് വഴി പോകാനാകില്ലെങ്കിൽ പുഴ നീന്തി കാട് കയറി പോകാമെന്ന് സന്നദ്ധസേനകൾ തീരുമാനിക്കുകയായിരുന്നു. 

ഫയർഫോഴ്‌സ്, കോസ്റ്റ് ഗാർഡ് എന്നിവർ ചേർന്നാണ് അയ്യംകുന്നിൽ മലക്ക് മുകളിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷിച്ചത്. രണ്ട് പുഴകൾ നീന്തി, കിലോമീറ്ററുകളോളം കാട് കയറി നടന്നായിരുന്നു രക്ഷാദൗത്യം. 9 പേരെയാണ് അയ്യംകുന്നിൽ നിന്ന് രക്ഷപ്പെടുത്തിയത്.  മരങ്ങളിൽ കയർ കെട്ടി വഞ്ചി ഉപയോഗിച്ചും, ചുമന്നും ആണ് ഇവരെ കരയ്ക്ക് എത്തിച്ചത്.

ചിത്രങ്ങൾ:

ayyakmkunnu rescue visuals from kannur

ayyakmkunnu rescue visuals from kannur

ayyakmkunnu rescue visuals from kannur

ayyakmkunnu rescue visuals from kannur

Follow Us:
Download App:
  • android
  • ios