എടപ്പാൾ: മിനിപമ്പയിൽ കുളിക്കാനിറങ്ങിയ അയ്യപ്പഭക്തനെ കാണാതായി. കർണാടക ബാഗൽകോട്ട  സ്വദേശി പ്രദീപ് മേട്ടി(25)നെയാണ് ഒഴിക്കിൽ പെട്ട് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ച 11പേരടങ്ങുന്ന സംഘമാണ് കുറ്റിപ്പുറം മിനിപമ്പക്കടുത്ത് ഹോട്ടലിന് സമീപം കുളിക്കാൻ ഇറങ്ങിയത്. റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഫയർഫോഴ്‌സ്, ലൈഫ് ഗാർഡ്, ട്രോമ കെയർ, പോലീസ്, നാട്ടുകാർ മുങ്ങൽ വിദഗ്ധർ എന്നിവർ തിരച്ചിൽ തുടരുകയാണ്.