ഹരിപ്പാട്: മഴയുണ്ടായാൽ വ്യാപകമാകുന്ന ബാക്ടീരിയൽ ഇല കരിച്ചിൽ രോഗംവ്യാപകമാകുന്നു. ചെറുതന കൃഷിഭവന്‍ പരിധിയിലെ തേവേരി തണ്ടപ്ര, പടിഞ്ഞാറെ പോച്ച പാടശേഖരങ്ങളിലാണ് ഈരോഗം വ്യാപകമായികണ്ടുവരുന്നത്. കര്‍ഷകർ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത, ഫീൽഡ്സ്റ്റാഫ് മനോജ് എന്നിവരെത്തി പാടശേഖരത്തിലെ നെൽക്കതിരുകൾ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയ ൽ ഇലകരിച്ചിൽ രോഗം തിരിച്ചറിഞ്ഞത്.

ഏതാനും ആഴ്ചകളായി കതിര് കരിച്ചിൽ കർഷകരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. വെള്ളത്തിലൂടെ പകരുകയും വ്യാപകമാകുകയും ചെയ്യുന്ന സാഹചര്യമാണ് രോഗത്തിനുള്ളത്. രോഗത്തെ ചെറുക്കുന്നതിനുള്ള പ്രതിരോധ മരുന്നുകൾ എന്തെല്ലാമെന്നും അത് പ്രയോഗിക്കേണ്ടത് എങ്ങനെ യെല്ലാമെന്നും അധികൃതർ കർഷകർക്ക് വിവരിച്ചുകൊടുത്തു. വെള്ളപ്പൊക്കത്തിൽ നശിക്കാതെ രക്ഷിച്ചെടുത്ത 78-80 ദിവസം പ്രായമായ ഉമവിത്തിനമാണ് പാടശേഖരത്തിൽ വിതച്ചിരിക്കുന്നത്.