ആലപ്പുഴ: നൂറനാട് എക്‌സൈസ്‌റേഞ്ച്  ഇന്‍സ്പക്ടര്‍  ഇ.ആര്‍.ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍  ഹാന്‍സ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു. നൂറനാട്, പടനിലം, ആദിക്കാട്ട്കുളങ്ങര ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അനധികൃതമായി ചില്ലറവില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്നനൂറോളം ഹാന്‍സ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തത്.

സംഭവത്തില്‍ രണ്ട് പേരെ പിടികൂടി. നൂറനാട്  തത്തംമുന്ന മധുഭവനം  വിശ്വംഭരന്‍ ഭാര്യ പത്മാക്ഷി, ആദിക്കാട്ടുകുളങ്ങര പാത്തു വിളയില്‍ റിയാസ് എന്നിവരെയാണ് പിടികൂടിയത്. നിരോധനാജ്ഞനയ്ക്ക്  മുമ്പ് അഞ്ചു രൂപ നിരക്കില്‍ വാങ്ങി സ്റ്റോക്ക്  ചെയ്ത  ഹാന്‍സ്  200  രൂപയ്ക്കു വരെയാണ് വില്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.