കോഴിക്കോട്: കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴിൽ ഈ മാസം 28, 29 തിയ്യതികളിൽ ഹിമാചൽ പ്രദേശിൽ നടക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ഷൂട്ടിങ് ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ ടി.കെ.സി ബാപ്പു മുഹമ്മദ് നയിക്കും.

കെ. അബ്ദുൽ മുജീബ് (വൈസ് ക്യാപ്റ്റൻ), സി. ഷബീർ, ഇൻസാഫ് അബ്ദുൽ ഹമീദ്, കെ. അഹമ്മദ് ഷരീഫ്, പി.സി അഷ്റഫ്, ജിജോ ജോർജ്, സി. റമീസ് , പി. അഭിജിത്, കെ.പി നൗഫൽ എന്നിവരാണ് ടീം അം​ഗങ്ങൾ.എസ്. ശിവ ഷൺമുഖനാണ് കോച്ച്.