മുക്കം, ഓമശേരി ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു

കോഴിക്കോട്: വാഹന പരിശോധനക്കിടെ അര കിലോഗ്രാം കഞ്ചാവുമായി വിദ്യാര്‍ഥിയെ എക്‌സൈസ് സംഘം പിടികൂടി. ബി ബിഎ വിദ്യാര്‍ഥിയായ തിരുവമ്പാടി
പൊന്നാങ്കയം സ്വദേശി ശിന്‍സ് തോമസ് (24) ആണ് പിടിയിലായത്. ഓമശേരി പുത്തൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടെ താമരശ്ശേരി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

മുക്കം, ഓമശേരി ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രിവേന്റിവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിചാലില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനീഷ്, വിവേക്, ഇര്‍ഷാദ്, പ്രസാദ്, ആശ്വന്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. ശിന്‍സിനെ താമരശേരി കോടതിയില്‍ ഹാജരാക്കി.