വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഓരോരുത്തരായി മലയിറങ്ങി. താമസം മലയ്ക്ക് താഴെയാക്കിയെങ്കിലും കൃഷി ചെയ്യാനായി എല്ലാവരും ഒത്തു കൂടി കശുമാവിൻ കൃഷി തുടങ്ങി. പക്ഷേ വന്യമൃഗശല്യം മേഖലയില് അധികമാണ്.
നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്താൻ വ്യത്യസ്തമായ പരീക്ഷണവുമായി ഒരു മലയോര ഗ്രാമം. കാട്ടിനുള്ളിൽ തേനീച്ച പെട്ടികൾ സ്ഥാപിച്ചാണ് കണ്ണൂർ മാട്ടറക്കാർ വന്യമൃഗങ്ങള്‍ക്കെതിരെ പുത്തൻ പ്രതിരോധം തീർക്കുന്നത്. തെക്കന്‍ കേരളത്തില്‍ നിന്നും എത്തി മണ്ണിനോടും മലമ്പനിയോടും പടവെട്ടിയ കുടിയേറ്റ കർഷകരുടെ ഗ്രാമമാണ് മാട്ടറ. കാലം കഴിയും തോറും വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഓരോരുത്തരായി മലയിറങ്ങി.
താമസം മലയ്ക്ക് താഴെയാക്കിയെങ്കിലും കൃഷി ചെയ്യാനായി എല്ലാവരും ഒത്തു കൂടി കശുമാവിൻ കൃഷി തുടങ്ങി. മലമുകളിൽ മുഴുവൻ ഇപ്പോൾ കശുമാവിങ്ങനെ പൂത്ത് നിൽക്കുകയാണ്. വന്യമൃഗ ശല്യം തടയാൻ സൗരോർജ വേലികളടക്കം സ്ഥാപിച്ചെങ്കിലും ഒന്നും പരിഹാരമായില്ല. അങ്ങനെയാണ് നാട്ടുകാർ തന്നെ പുത്തൻ വിദ്യ കണ്ടെത്തിയത്.
ബീ ഫെൻസിങ്. സംഗതി എന്താണന്നല്ലേ. ആനകള്‍ക്ക് വനത്തിലറിയാവുന്ന ജീവിയാണ് തേനീച്ച. സാധാരണയായി തേനീച്ചയുമായി കാട്ടനാകള്‍ ഏറ്റുമുട്ടാന്‍ നിക്കാറുമില്ല. തേനീച്ചക്കൂടില്‍ നിന്ന് കിട്ടുന്ന തേനിന് കാട്ടുതേനിന്‍റെ ഗുണമുണ്ടെങ്കില്‍ അത് ആ തരത്തില്‍ തന്നെ വിപണനം ചെയ്യാനുള്ള പദ്ധതിയും ഈ കര്‍ഷകര്‍ക്കുണ്ട്. 27 പെട്ടികളാണ് ആദ്യം വെച്ചത്. ഇവ ഒരു പരിധി വരെ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ തടയുന്നതായാണ് നാട്ടുകാരുടെ പ്രതികരണം. നാട്ടുകാർ തന്നെയാണ് ഈ തേനീച്ച പെട്ടികളുടെ പരിപാലനം.

ലോറിയില്‍ നിന്ന് ആനയെ ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടര്‍ ഇടിച്ചു; വിരണ്ടോടി കരിവീരന്‍
ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില് നിന്ന് ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടറിടിച്ചത് കണ്ട് വിരണ്ടോടി കരിവീരന്‍. എറണാകുളം അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം ശിവരാത്രി ആഘോഷങ്ങള്‍ക്ക് ഇടയിലാണ് സംഭവം. ഉത്സവത്തിനായി കൊണ്ടുവന്ന കാളകുത്തന്‍ കണ്ണന്‍ എന്ന ആനയാണ് വിരണ്ടോടിയത്. സംസ്ഥാനപാതയുടെ സൈഡില്‍ നിര്‍ത്തിയ ലോറിയില്‍ നിന്ന് ആനയെ താഴെ ഇറക്കിയ ഉടനാണ് സംഭവം. നിരവധി ആളുകളാണ് ആനയെ ലോറിയില് നിന്ന് ഇറക്കുന്നത് കാണാനായി ഇവിടെ തടിച്ച് കൂടിയത്. ഇതിനിടയ്ക്കാണ് യുവതി ഓടിച്ചെത്തിയ സ്കൂട്ടര്‍ ആനയ്ക്ക് സമീപം നിന്ന പാപ്പാനെ ഇടിച്ചത്. ആനയുടെ കാലിലെ ചങ്ങല നേരെയാക്കുകയായിരുന്ന പാപ്പാനെയാണ് സ്കൂട്ടര്‍ ഇടിച്ചത്.
ചെവി കീറിപ്പറിഞ്ഞ നിലയില്‍, പരിക്കുമായി ചുറ്റുന്ന കൊമ്പന്‍ പരിഭ്രാന്തി പടര്‍ത്തുന്നു
കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ജനവാസമേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാന ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ ജനവാസ മേഖലയിലുള്ള വീടുകള്‍ക്കു സമീപമാണ് ഈ കാട്ടാന കഴിഞ്ഞ ദിവസം രാവിലെയെത്തിയത്. കണ്ണില്‍ നിന്ന് വെള്ളം ഒഴുകിയിറങ്ങിയ പോലെയുള്ള പാടുകളും കാണാം. കഴിഞ്ഞയാഴ്ച നല്ലതണ്ണി എസ്റ്റേറ്റിനു സമീപമുള്ള കുറുമല ഡിവിഷനില്‍ കൊമ്പു കോര്‍ത്ത രണ്ടാനകളില്‍ ഒന്നാണ് ഇതെന്ന് കരുതുന്നത്.
കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു
കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ 5 പേർ ചേർന്നാണ് വിറക് ശേഖരിക്കാൻ പോയത്. തലയ്ക്ക് പരിക്കേറ്റ ബസവി പുൽപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
