കൊച്ചി: നെടുമ്പാശേരിയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബംഗാൾ സ്വദേശിയെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ബാർബർ തൊഴിലാളിയായ മിനാറുൽ ഹക്ക് (25) ആണ് പിടിയിലായത്.

മുടി വെട്ടാൻ അച്ഛനൊപ്പം എത്തിയ പെൺകുട്ടിയെ ബാർബർ ഷോപ്പിൽ വച്ചാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി. നാളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും