നാദാപുരം സ്വദേശിനിയായ എയർപോർട്ട് കഫേ ജീവനക്കാരി ബെംഗളൂരുവിൽ മരിച്ചനിലയിൽ, കണ്ടെത്തിയത് സുഹൃത്ത്
വെള്ളിയാഴ്ച്ച രാവില 6 മണിയോടെയാണ് അശ്വതിയെ താമസ സ്ഥലത്തെ മുറിയിൽ തൂങ്ങിയ നിലയിൽ കാണുന്നത്. കൂടെ ഉണ്ടായിരുന്ന യുവതിയാണ് ആദ്യം അശ്വതിയെ കാണുന്നത്.
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയ പറമ്പത്ത് അശോകൻ-ധന്യ ദമ്പതികളുടെ മകൾ അശ്വതി(20)യെ ആണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് അശ്വതിയെ കണ്ടെത്തിയത്. ഒരു വർഷത്തോളമായി കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കഫെയിൽ ജോലി ചെയ്തുവരികയായിരുന്നു.
വെള്ളിയാഴ്ച്ച രാവില 6 മണിയോടെയാണ് അശ്വതിയെ താമസ സ്ഥലത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. കൂടെ ഉണ്ടായിരുന്ന യുവതി ബഹളം വെച്ചതോടെ പ്രദേശവാസികൾ ഓടിയെത്തി വാതിൽ തകർത്ത് അകത്ത് കടന്നു അശ്വതിയെ താഴെയിറക്കി, ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് കോഴിക്കോട്ടു നിന്നും രക്ഷിതാക്കൾ ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിക്കജാല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ യെലഹങ്ക ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അശ്വതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: അശ്വന്ത്, ആരാധ്യ.
Read More : 'ഇൻസ്റ്റയിലെ വീഡിയോ, കുറിപ്പ്'; ആലപ്പുഴയിൽ ഭർതൃവീട്ടിൽ 22 കാരി നവവധുവിന്‍റെ മരണം, ദുരൂഹതയെന്ന് കുടുംബം
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)