മാന്നാർ: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം സൈക്കിള്‍ റിപ്പയറുകാരന്. കെആർ 422-ാം നമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് സൈക്കിൾ റിപ്പയറുകാരന് ലഭിച്ചത്. മാന്നാർ പാവുക്കര കാരാഞ്ചേരിൽ അനിൽകുമാർ (ഉണ്ണി-45) എടുത്ത കെസി 457016 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

മാവേലിക്കര പുതിയകാവ് ജംഗ്ഷനിൽ സൈക്കിൾ റിപ്പയറിംഗ് നടത്തുന്ന അനിൽകുമാർ ഇവിടെയെത്തിയ ലോട്ടറി കച്ചവടക്കാരനിൽ നിന്നുമാണ് ഭാഗ്യക്കുറി വാങ്ങിയത്. വർഷങ്ങളായി പതിവായി ഭാഗ്യക്കുറി എടുക്കുന്നയാളാണ് അനിൽ. ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ മാന്നാർ ശാഖയിൽ ഏൽപ്പിച്ചു.