സൈക്കിളിൽ വരുകയായിരുന്ന ദേവദാസനെ പിന്നിൽ നിന്നുമെത്തിയ പെട്ടി ഓട്ടോ തട്ടിവീഴ്ത്തുകയായിരുന്നു

ചേർത്തല: പെട്ടിഓട്ടോ തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് പതിനാലാം വാർഡ് വാലുചിറയിൽ ദേവദാസൻ (63) ആണ് മരിച്ചത്.

Read more: മലപ്പുറത്ത് അഞ്ച് പേർക്ക് സമ്പർക്കം വഴി കൊവിഡ്: രണ്ട് ആരോഗ്യപ്രവർത്തകർക്കും സ്വകാര്യ ലാബ് ജീവനക്കാരനും രോഗം

കഴിഞ്ഞ 30ന് രാവിലെ 11 മണിക്ക് തണ്ണീർമുക്കം സ്കൂൾ കവലക്ക് പടിഞ്ഞാറാണ് അപകടം നടന്നത്. സൈക്കിളിൽ വരുകയായിരുന്ന ദേവദാസനെ പിന്നിൽ നിന്നുമെത്തിയ പെട്ടി ഓട്ടോ തട്ടിവീഴ്ത്തുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ മരിച്ചു. 

Read more: 'വാഴയ്‌ക്ക് പറ്റിയ കുഴി'; റോഡില്‍ തിരിഞ്ഞുനോക്കാത്ത പഞ്ചായത്തിനോട് നാട്ടുകാരുടെ പ്രതിഷേധം