സ്ഫോടനത്തിൽ ആളപായമൊന്നുമില്ല. കടകൾക്കും സമീപത്തെ വീടുകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടായി

പത്തനംതിട്ട: റാന്നി അങ്ങാടി പേട്ടയിൽ വൻസ്ഫോടനം. കടകൾക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളപായമൊന്നുമില്ല. കടകൾക്കും സമീപത്തെ വീടുകൾക്കും കാര്യമായ കേടുപാടുകൾ ഉണ്ടായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോലീസും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തുന്നു. എന്താണ് പൊട്ടിത്തെറിച്ചതെന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാനാവുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.