ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബുധനാഴ് രാത്രി നിലമ്പൂർ കോവിലകം റോഡ് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടിരുന്നു. സഹായിക്കാനായി ഓടിക്കൂടിയ നാട്ടുകാരാണ് ഇവരുടെ കൈവശം കഞ്ചാവുള്ളതായി കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

നിലമ്പൂർ: കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഉണ്ടായ അപകടം വിനയായതോടെയ യുവാക്കളെ പൊലീസ് പൊക്കി. തസ്‌ലീം ഹുസൈൻ (20), മുഹമ്മദ് ഷാഫി(22) എന്നിവരാണ് അറസ്റ്റിലായത്. 200 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബുധനാഴ് രാത്രി നിലമ്പൂർ കോവിലകം റോഡ് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

സഹായിക്കാനായി ഓടിക്കൂടിയ നാട്ടുകാരാണ് ഇവരുടെ കൈവശം കഞ്ചാവുള്ളതായി കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മണാലി വെച്ച് പരിചയപ്പെട്ട ഒരു സുഹൃത്തിൽനിന്ന് 6,000 രൂപക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona