റോഡ് മുറിച്ചു കടക്കവെ മധ്യവയസ്‌കന്‍ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ചു. 

വയനാട്: റോഡ് മുറിച്ചു കടക്കവെ മധ്യവയസ്‌കന്‍ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ചു. സുല്‍ത്താന്‍ബത്തേരി കൈപ്പഞ്ചേരി ഉജാത്തി ഭവന്‍ ശിവന്‍ (55) ആണ് മരിച്ചത്. വൈകുന്നേരം നാലുമണിയോടെ സെന്റ് ജോസഫ് സ്‌കൂളിന് മുമ്പിലായിരുന്നു അപകടം. കൊച്ചുമകനെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ശിവന്‍. ബൈക്കിലുണ്ടായിരുന്ന യുവാക്കളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.