ചെങ്ങന്നൂരില്‍ നിന്നൂം മാവേലിക്കരയ്ക്ക്  പോവുകയായിരുന്ന മാരുതി ഓള്‍ട്ടോ കാറും എതിര്‍ ഭാഗത്ത് നിന്ന് വന്ന ബജാജ് അവഞ്ചര്‍ ബൈക്കുമാണ് കൂട്ടിയിടച്ചത്. പെട്ടന്ന് ബൈക്കിന് തീ പിടിക്കുകയും യാത്രക്കാരന് പൊള്ളലേക്കുകയുമായിരുന്നു

ചെങ്ങന്നൂര്‍: കാറും ബൈക്കും കൂട്ടി ഇടിച്ചതിനെ തുടര്‍ന്ന് ബെക്കിന് തീ പിടിച്ച് ബൈക്ക യാത്രക്കാരന് പൊള്ളലേറ്റു. ചെറിയനാട് സ്വദേശി സാം 23 നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 5.30 ന് പുലിയൂര്‍ വടക്കേ കവലയിലെ ഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. 

ചെങ്ങന്നൂരില്‍ നിന്നൂം മാവേലിക്കരയ്ക്ക് പോവുകയായിരുന്ന മാരുതി ഓള്‍ട്ടോ കാറും എതിര്‍ ഭാഗത്ത് നിന്ന് വന്ന ബജാജ് അവഞ്ചര്‍ ബൈക്കുമാണ് കൂട്ടിയിടച്ചത്. പെട്ടന്ന് ബൈക്കിന് തീ പിടിക്കുകയും യാത്രക്കാരന് പൊള്ളലേക്കുകയുമായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ബൈക്ക് യാത്രികനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.