കാസര്‍കോട്: കാസര്‍കോട്ട് ദേശീയപാതയിലുണ്ടായ  വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കാസര്‍കോട് ഹൊസങ്കടിയില്‍ വച്ചാണ് അപകടമുണ്ടായത്. ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് മരിച്ചത്. ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് നവാഫ് റോഡില്‍ വീഴുകയായിരുന്നു. ഈ സമയത്ത് എതിരെവന്ന ലോറി കയറിയാണ് മരണം സംഭവിച്ചത്.