എറണാകുളം മരട് കുണ്ടന്നൂര്‍ നെടുമ്പറമ്പില്‍ എന്‍ ജെ പീറ്റര്‍ ഫെലിക്‌സ് (57) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചേര്‍ത്തല ചേലാട്ട് വീട്ടില്‍ സി ആര്‍ മധുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൂച്ചാക്കല്‍: ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എറണാകുളം മരട് കുണ്ടന്നൂര്‍ നെടുമ്പറമ്പില്‍ എന്‍ ജെ പീറ്റര്‍ ഫെലിക്‌സ് (57) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചേര്‍ത്തല ചേലാട്ട് വീട്ടില്‍ സി ആര്‍ മധുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന പൂച്ചാക്കല്‍ അറക്കംവെളിയിൽ മുഹമ്മദിനെ തുറവൂര്‍ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 ന് ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മണപ്പുറം കവലക്ക് തെക്കാണ് അപകടം. പരിക്കേറ്റ പീറ്റര്‍ ഫെലിക്‌സിനെ അതു വഴി വന്ന എഎം ആരീഫ് എംഎല്‍എയും ഡൈവര്‍ ജെന്‍സണും ചേര്‍ന്ന് ഉടന്‍ തന്നെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.പീറ്റര്‍ ഫെലിക്‌സ് തലയോലപ്പറമ്പിലെ ടൈല്‍ കടയിലെ ജീവനക്കാരനാണ്. കുത്തിയതോട് ഭാഗത്ത് വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്നു.