കോഴിക്കോട്: കോഴിക്കോട് മുക്കത്ത് അമിത വേഗതയിലെത്തിയെ ലോറി ബൈക്കിലിടിച്ചു രണ്ട് യുവാക്കള്‍ മരിച്ചു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്തിനടുത്തു കാരശേരി ഓടത്തെരുവിൽ ആണ് സംഭവം. മലപ്പുറം കാവന്നൂർ ഇരുവേറ്റി സ്വദേശി വിഷ്ണു, വെസ്റ്റ് ബംഗാൾ സ്വദേശി മക്ബുൽ  എന്നിവരാണ്  മരിച്ചത്.

ബൈക്ക് ഇടിച്ചിട്ട ലോറി നിർത്താതെ പോയി. പിന്നീട് പൊലീസ് ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തു. സ്പെഷ്യൽ ബ്രാഞ്ച് പോലീസിന് ലഭിച്ച വിവര മനുസരിച്ചു മുക്കം പൂളപ്പൊയിലിൽ വെച്ചാണ് ടിപ്പർ ലോറി പോലീസ് പിടികൂടിയത്.